Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Block Members

Kollam

ബ്ലോ​ക്ക് അം​ഗ​ങ്ങ​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ച​വ​റ: നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക നി​യ​മ​നവുമാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ച​വ​റ ബ്ലോ​ക്ക് ഭ​ര​ണ സ​മ​തി​യം​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ബ്ലോ​ക്ക് ഭ​ര​ണ സ​മ​തി​യെ അ​റി​യി​ച്ചി​ല്ലാ​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അം​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍ പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ എ​ക്സ്റേ ടെ​ക്നീ​ഷ്യ​ന് മ​റ്റൊ​രു ജോ​ലി ല​ഭി​ച്ച​ത് കാ​ര​ണം ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു രാ​ജി​വെ​ച്ചു പോ​യ​തി​നാ​ല്‍ എ​ക്സ​റേ എ​ടു​ക്കേ​ണ്ട രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നാ​യി മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന ആ​ളെ നി​യ​മി​ക്കാ​നാ​യി തി​രു​മാ​നി​ച്ച​ത് ബ്ലോ​ക്ക് അം​ഗ​ങ്ങ​ളെ ചൊ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൂ​പ്ര​ണ്ട് പ​റ​യു​ന്നു. നി​യ​മ​നം ന​ട​ത്തി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍ സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യ​ല്‍ ക​യ​റി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ല്‍ സം​ഭ​വ​ത്തി​ന്‍റെ നി​ജ സ്ഥി​തി അ​റി​യാ​നാ​യി പോ​യ​താ​ണ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യി ഒ​രു പ്ര​തി​ക​ര​ണ​വും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്‌​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ച​വ​റ ബ്ലോ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ കാ​ര്യ​ങ്ങ​ള്‍ എ​ച്ച്എം സി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​ന്നി​ഷ്ട​ത്തി​ന് ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് ക​ള്ള​ക്ക​ഥ​ക​ള്‍ കെ​ട്ടി​ച്ച​മ​ക്കു​ന്ന​തെ​ന്നാ​ണ് ബ്ലോ​ക്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.
സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പൊലീസ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സൂ​പ്ര​ണ്ടി​നെ ആ​ക്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ച് ഇ​ന്ന് 10.30 മു​ത​ല്‍ 11-വ​രെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up